ഉള്‍വസ്ത്രം അഴിപ്പിച്ച് പരിശോധന ;നീറ്റ് പരീക്ഷ വീണ്ടും നടത്തും

google news
neet
 

കൊല്ലത്ത് നീറ്റ് പരീക്ഷക്ക് മുൻപ് വിദ്യർത്ഥിയുടെ ഉള്‍വസ്ത്രം അഴിപ്പിച്ച് പരിശോധന നടത്തിയത് വിവാദമായിരുന്നു.സംഭവത്തില്‍ വീണ്ടും പരീക്ഷ നടത്തുമെന്ന് അറിയിപ്പ് ലഭിച്ചിരിക്കുകയാണ്. അടുത്ത മാസം നാലിനു പരീക്ഷ നടത്തുമെന്ന് അറിയിപ്പു ലഭിച്ചതായി വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ അറിയിച്ചു. 

അടുത്ത മാസം നാലിനു രണ്ടു മണിക്കാണ് പരീക്ഷ. പരീക്ഷാ കേന്ദ്രം ആയൂര്‍ കോളജില്‍നിന്നു കൊല്ലം എസ്എന്‍ കോളജിലേക്കു മാറ്റിയിട്ടുണ്ട്. താത്പര്യമുള്ളവര്‍ മാത്രം വീണ്ടും പരീക്ഷ എഴുതിയാല്‍ മതി.
ആയുര്‍ മാര്‍തോമാ കോളജിലാണ് വിദ്യാര്‍ഥിനികളുടെ ഉള്‍വസ്ത്രം അഴിച്ചു പരിശോധിച്ചത്. ഇതില്‍ ഒട്ടേറെ പരാതികള്‍ ദേശീയ  ടെസ്റ്റിങ് ഏജന്‍സിക്കു ലഭിച്ചിരുന്നു.

അതേസമയം നീറ്റ് യുജി റിസൽട്ട് സെപ്റ്റംബർ 7ന് പ്രഖ്യാപിക്കും. നാഷണൽ ടെസ്റ്റിം​ഗ് ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്. താത്ക്കാലിക ഉത്തര സൂചിക, റെസ്പോൺസ് ഷീറ്റ് എന്നിവ ആ​ഗസ്റ്റ് 30 ന് പുറത്തിറക്കുമെന്നു എൻടിഎ അറിയിച്ചു. 

Tags