കലോത്സവം കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെ അപകടത്തിൽ വിദ്യാർഥി മരിച്ചു ;ഞെട്ടലിൽ വിദ്യാർഥികൾ

cx

കാലടി: ടി.പി. അമയ പ്രകാശ് അപകടത്തിൽ മരിച്ച വാർത്ത വെള്ളിയാഴ്ച അർധരാത്രി ഞെട്ടലോടെയാണ് ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല വിദ്യാർഥികൾ ശ്രവിച്ചത്. കലോത്സവത്തിൽ പങ്കെടുക്കാനാണ് അമയ പ്രകാശ് (20) കാലടിയിൽ ബുധനാഴ്ച എത്തിയത്.

മാർഗംകളി, ഒപ്പന മത്സരങ്ങളിൽ പങ്കെടുത്തു. മാർഗംകളിക്ക് രണ്ടാം സ്ഥാനവും ഒപ്പനക്ക് ഒന്നാം സ്ഥാനവും ലഭിച്ചു. ഇനി ഒരിക്കലും തങ്ങൾക്കൊപ്പം കഥപറയാനും നൃത്തം ചെയ്യാനും അമയ ഉണ്ടാവില്ലെന്ന സങ്കടം ഉള്ളിലൊതുക്കിയാണ് കൂട്ടുകാരികൾ കണ്ണീരോടെ സർവകലാശാലയിൽനിന്ന് പോയത്. മരണവാർത്ത അറിഞ്ഞതോടെ രാത്രി വൈകി നടക്കേണ്ട മത്സരങ്ങൾ നിർത്തിവെച്ചു.