കോല്‍ക്കളി വേദിയില്‍ തെന്നിവീണ് വിദ്യാര്‍ത്ഥിക്ക് പരിക്ക്; പ്രതിഷേധത്തെ തുടര്‍ന്ന് മത്സരം നിര്‍ത്തിവെച്ചു

kalotsavam1
 

കോഴിക്കോട്: കോല്‍ക്കളി വേദിയിലെ കാര്‍പെറ്റില്‍ തെന്നി വീണ് വിദ്യാര്‍ത്ഥിക്ക് പരിക്ക്. കാലിനും കൈക്കും പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിഷേധത്തെ തുടര്‍ന്ന് മത്സരം താത്ക്കാലികമായി നിര്‍ത്തിവെച്ചു. കാര്‍പെറ്റ് മാറ്റണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം. വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളും വേദിക്ക് പുറത്ത് പ്രതിഷേധിക്കുകയാണ്.  ഹൈസ്‌കൂള്‍ വിഭാഗം കോല്‍ക്കളി മത്സരവിഭാഗത്തിനിടെയാണ് സംഭവം.