ഓണാഘോഷത്തിന് മുണ്ടുടുത്തു; നി​ല​മ്പൂ​രി​ൽ ഓ​ണാ​ഘോ​ഷ​ത്തി​നി​ടെ വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ൽ കൂ​ട്ട​ത്ത​ല്ല്

ഓണാഘോഷത്തിന് മുണ്ടുടുത്തു; നി​ല​മ്പൂ​രി​ൽ ഓ​ണാ​ഘോ​ഷ​ത്തി​നി​ടെ വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ൽ കൂ​ട്ട​ത്ത​ല്ല്
 


മ​ല​പ്പു​റം: നി​ല​മ്പൂ​രി​ല്‍ ഓ​ണാ​ഘോ​ഷ​ത്തി​നി​ടെ വി​ദ്യാ​ര്‍​ഥി​ക​ള്‍ ത​മ്മി​ല്‍ കൂ​ട്ട​ത്ത​ല്ല്. മാ​ന​വേ​ദ​ന്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ ഓ​ണാ​ഘോ​ഷ​ത്തി​നി​ടെ​യാ​ണ് സം​ഘ​ര്‍​ഷ​മു​ണ്ടാ​യ​ത്.

വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. ഒരാഴ്ച മുൻപാണ് പ്ലസ് വൺ ക്ലാസ് തുടങ്ങിയത്. ഓണാഘോഷത്തിന് പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ മുണ്ടുടുത്ത് വരാന്‍ പാടില്ലെന്ന് സീനിയര്‍ വിദ്യാര്‍ഥികള്‍ നേരത്തേ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ ചില വിദ്യാർഥികൾ ഇതു പാലിക്കാതിരുന്നതാണ് സംഘർഷത്തിൽ കലാശിച്ചത്.
 

സംഘർഷമുണ്ടായേക്കുമെന്ന സൂചനയെത്തുടർന്ന് ഓണാഘോഷം കഴിഞ്ഞ്, വൈകിട്ട് 3.30ന് പ്ലസ് വൺ വിദ്യാർഥികളുടെ ക്ലാസ് വിട്ടു. അധ്യാപകർ, പിടിഎ പ്രതിനിധികൾ എന്നിവർ ജനതപ്പടി ബസ് സ്റ്റാൻഡ് വരെ ഇവരെ അനുഗമിച്ചു. പ്രശ്നമില്ലെന്ന് കണ്ടതിനെ തുടർന്ന് ഇവർ മടങ്ങി.

ഇതിനുപിന്നാലെ പ്ലസ് ടു വിദ്യാർഥികൾ എത്തി അടി തുടങ്ങുകയായിരുന്നു. പ്ലസ് വൺ വിദ്യാർഥികളെ വഴിയിലൂടെ ഓടിച്ചിട്ട് തല്ലി. പൊലീസെത്തി ലാത്തിവീശിയാണ് വിദ്യാര്‍ഥികളെ പിരിച്ചുവിട്ടത്. രക്ഷിതാക്കളുടെ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി.