യുവതിക്കെതിരെ മോശം പരാമര്‍ശം ;സൂരജ് പാലാക്കാരന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

sooraj
 

വീഡിയോ വ്‌ലോഗില്‍ യുവതിക്കെതിരെ മോശം പരാമര്‍ശം നടത്തിയ സൂരജ് പാലാക്കാരന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.യുവതി നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തെങ്കിലും സൂരജ് ഒളിവില്‍ തുടരുകയാണ്. 

 ക്രൈം വാരിക ഉടമ നന്ദകുമാറിനെതിരെ പോലീസില്‍ പരാതി നല്‍കിയ യുവതിക്ക് എതിരെ സൂരജ് പാലാക്കാരന്‍ മോശം പരാമര്‍ശം നടത്തിയെന്നാണ് കേസ്.തുടര്‍ന്നു നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയിരിക്കുന്നത്. ഡിജിറ്റല്‍ മാധ്യമങ്ങളിലൂടെ മോശം പരാമര്‍ശം നടത്തുന്നത് കുറ്റകരമാണ് എന്നു നിരീക്ഷിച്ചു കൊണ്ടാണ് കോടതി നടപടി എടുത്തിരിക്കുന്നത് .