സ്വപ്ന v/s സരിത ;രഹസ്യമൊഴി ആവശ്യപ്പെടാന്‍ എന്തവകാശം

swpana
 


സ്വപ്‌നയുടെ രഹസ്യമൊഴി ആവശ്യപ്പെടാന്‍ സ്വപ്‌നയ്ക്ക് എന്തവകാശമെന്ന് ഹൈക്കോടതി. സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ടുള്ള സരിത എസ് നായരുടെ ഹര്‍ജിക്കെതിരെ ഹൈക്കോടതിയുടെ ചോദ്യം. കേസുമായി ബന്ധമില്ലാത്ത ആള്‍ക്കെങ്ങനെ രഹസ്യമൊഴിപ്പകര്‍പ്പ് ആവശ്യപ്പെടാനാകുമെന്നാണ് ഉയരുന്ന ചോദ്യം. സരിതയുടെ ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി. 

 തന്നെ സംബന്ധിച്ച ചില പരാമര്‍ശങ്ങള്‍ മൊഴിയില്‍ ഉള്ളതിനാല്‍ പകര്‍പ്പ് വേണമെന്നാണ് ആവശ്യം. നേരത്തെ രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് സരിത സമര്‍പ്പിച്ച ഹര്‍ജി എറണാകുളം ജില്ലാ മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് സരിത ഹൈക്കോടതിയെ സമീപിച്ചത്.

എന്നാല്‍ രഹസ്യമൊഴി പൊതുരേഖയാക്കാന്‍ സാധിക്കില്ലെന്നായിരുന്നു ഹര്‍ജി പരിഗണിച്ച കോടതിയുടെ നിരീക്ഷണം. ഹര്‍ജിയില്‍ എതിര്‍ കക്ഷികളുടെ നിലപാടും കോടതി തേടി. രഹസ്യമൊഴി പൊതുരേഖയല്ലെന്ന് വ്യക്തമാക്കിയായിരുന്നു കീഴ്‌ക്കോടതിയും ഹര്‍ജി തള്ളിയത്.