സിറോ മലബാര്‍ സഭ തര്‍ക്കം;ബിഷപ്പ് ആന്റണി കരിയല്‍ രാജി വെച്ചു

antony kariyil
സിറോ മലബാര്‍ സഭ തര്‍ക്കത്തെത്തുടര്‍ന്ന് ബിഷപ്പ് ആന്റണി കരിയല്‍ രാജി വെച്ചു.വത്തിക്കാന്‍ പ്രതിനിധി നേരിട്ട് കണ്ട് രാജി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് തീരുമാനം. രാജിക്കത്ത് വത്തിക്കാന്‍ പ്രതിനിധിക്കു കൈമാറി.   

സിറോ മലബാര്‍ സഭയിലെ ഭരണ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് വത്തിക്കാന്‍ പ്രതിനിധി ന്യൂണ്‍ഷ്യോ ആര്‍ച്ച് ബിഷപ്പ് ലിയോപോള്‍ദോ ജിറേല്ലിയാണ് കൊച്ചിയിലെത്തി അതിരൂപതാ മെത്രാപ്പൊലീത്തന്‍ വികാരി മാര്‍ ആന്റണി കരിയിലുമായി കൂടിക്കാഴ്ച നടത്തി. നേരത്തേ നല്‍കിയ നിര്‍ദേശമനുസരിച്ച് രാജിവെക്കണമെന്ന് ബിഷപ്പ് ആവശ്യപ്പെട്ടതായും ചര്‍ച്ചകള്‍ക്കൊടുവില്‍ ബിഷപ്പ് ആന്റണി കരിയല്‍ രാജ്യസന്നത അറിയിച്ചതായാണ് സൂചന.