രണ്ടുവര്‍ഷത്തിനിടെ നടത്തിയ താത്കാലിക നിയമനങ്ങള്‍ പരിശോധിക്കണം ; മേയര്‍ ആര്യ രാജേന്ദ്രനെതിരെ വിജിലന്‍സില്‍ പരാതി

arya
 

മേയര്‍ ആര്യ രാജേന്ദ്രനെതിരെ  വിജിലന്‍സില്‍  പരാതി നൽകി മുന്‍ കൗണ്‍സിലറായ വി.എ. ശ്രീകുമാർ. നഗരസഭ രണ്ടുവര്‍ഷത്തിനിടെ നടത്തിയ താത്കാലിക നിയമനങ്ങള്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നല്‍കിയത്. 

കരാര്‍ നിയമനത്തിലെ കത്ത് വിവാദത്തില്‍ കോര്‍പ്പറേഷന്‍ ഓഫീസില്‍ ശക്തമായ പ്രതിപക്ഷ പ്രതിഷേധം നടന്നിരുന്നു . യൂത്ത് കോണ്‍ഗ്രസുകാരും യുവമോര്‍ച്ചാ പ്രവര്‍ത്തകരും കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നിലേക്ക് മാര്‍ച്ചും പ്രതിഷേധവും നടത്തി. മേയറുടെ ചേമ്പറിലേക്ക് അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ച പ്രതിപക്ഷ കൗണ്‍സില്‍മാരെ പോലീസ് തടഞ്ഞത് കയ്യാങ്കളിയിലേക്ക് നീങ്ങി.