കേരളത്തിൽ അടുത്ത ദിവസങ്ങളിൽ മിന്നലോട് കൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

rain

തിരുവനന്തപുരം: കേരളത്തിൽ അടുത്ത ദിവസങ്ങളിൽ മിന്നലോട് കൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തിങ്കളാഴ്ച വരെ മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴക്കും സാധ്യതയുണ്ട്​.

ജാഗ്രത നിർദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. ഉച്ചയ്ക്ക് രണ്ടു മുതൽ രാത്രി 10 വരെ മിന്നലിന് സാധ്യത കൂടുതലാണെന്നാണ് മുന്നറിയിപ്പ്.

അതേസമയം, തെക്കൻ തമിഴ്നാട് തീരത്തിനു​ മുകളിൽ രൂപപ്പെട്ട ചക്രവാതച്ചുഴി ദുർബലമായതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മൂഴിയാർ ഡാമിൻറെ ഷട്ടർ ഉയർത്തും. ശബരിഗിരി വൃഷ്ടി പ്രദേശത്തെ മഴയിൽ കക്കട്ടാറിൻറെ തീരുത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകി.