ജൂൺ രണ്ടിന് ആരംഭിക്കാനിരുന്ന പ്ലസ് വൺ പരീക്ഷ മാറ്റിവച്ചതായി വിദ്യാഭ്യാസ മന്ത്രി

exam

തിരുവനന്തപുരം: ജൂൺ രണ്ടിന് ആരംഭിക്കാനിരുന്ന പ്ലസ് വൺ പരീക്ഷ മാറ്റിവച്ചതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. പ്ലസ് വൺ മാതൃക പരീക്ഷ ജൂൺ രണ്ട് മുതൽ ഏഴുവരെ നടത്തും. പ്ലസ് വൺ വാർഷിക പരീക്ഷ ജൂൺ 13 മുതൽ 30 വരെയാണ്. രണ്ടാം വർഷ ഹയർ സെക്കൻഡറി ക്ലാസുകൾ ജൂലൈ ഒന്നിന് ആരംഭിക്കും.

സംസ്ഥാനത്ത് ഒന്നാം ക്ലാസ് അഡ്മിഷൻ ഏപ്രിൽ 27 മുതൽ ആരംഭിക്കും. സ്കൂൾ തുറക്കലിനു ജൂൺ ഒന്നിനു വിപുലമായ പ്രവേശനോൽസവം നടത്തും. സംസ്ഥാനതല ഉദ്ഘാടനം കോവിഡ് മാർഗരേഖ പിന്തുടന്ന് തിരുവനന്തപുരത്തു നടക്കും. രണ്ടാംവർഷ ഹയർ സെക്കൻഡറി ക്ലാസ് ജൂലായ് ഒന്ന് മുതൽ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. മേയ് രണ്ടാമത്തെ ആഴ്ച മുതൽ അവസാന ആഴ്ച വരെ അധ്യാപകർക്ക് പരിശീലനം നൽകും.

സർക്കാർ സ്കൂളുകളിലും 3365 എയിഡഡ് സ്കൂളുകളിലും അടക്കം ആകെ 7077 സ്കൂളുകളിലെ 9,58,060 കുട്ടികൾക്ക് കൈത്തറി യൂനിഫോം നൽകും. ആകെ 42.08 ലക്ഷം മീറ്റർ തുണിയാണ് വിതരണം ചെയ്യുക. യൂനിഫോം സ്കൂളിനും പി.ടി.എക്കും തീരുമാനിക്കാമെന്നും വിവാദമാകുന്ന യൂനിഫോമുകൾ ഒഴിവാക്കണമെന്നും മന്ത്രി നിർദേശിച്ചു.