ഗവർണർ പാൻ ചവച്ചാണ് നടപ്പ്;ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഇപ്പൊൾ പോകുന്നില്ല

k muraleedharan
 ഗവർണർ എല്ലായിപ്പോഴും പാൻ ചവച്ചാണ് നടപ്പെന്ന് കെ മുരളീധരൻ. അതുകൊണ്ടു തന്നെ ഗവർണർ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഇപ്പൊൾ പോകുന്നില്ല എന്നാണ് മുരളിധരൻ പറയുന്നത്. മന്ത്രിമാർക്കും ലഹരി വിരുദ്ധ പ്രവർത്തി നടത്താൻ അർഹത ഇല്ല,നാട് മുഴുവൻ ബാർ തുറന്നു വെച്ചിരിക്കുകയാണെന്ന് കെ മുരളീധരൻ ആരോപിക്കുന്നത്.

മേയറെ പുറത്താക്കുന്നത് വരെ യുഡിഎഫ് സമരവുമായി മുന്നോട്ട് പോകും. മേയർ രാജിവെക്കണം. കത്തെഴുതിയത് താനെല്ലന്നാണ് മേയർ പറയുന്നത്. മേയറുടെ ലെറ്റർപാഡും സീലും ഉപയോഗിച്ചാണ് കത്ത് തയാറാക്കിയത്. ഇത് മേയർ അറിഞ്ഞില്ലെങ്കിൽ ഭരണപരമായ കഴിവുകേടാണ്. കത്തെഴുതിയത് മേയറാണെങ്കിലും അല്ലെങ്കിലും രാജിവെക്കണം. എന്തുകൊണ്ട് രാജിവെക്കുന്നില്ല. ഇതെന്താ തറവാട് സ്വത്താണോയെന്ന് അദ്ദേഹം ചോദിച്ചു.

അഹംഭാവത്തിന് കയ്യും കാലുംവെച്ച മേയറാണ് തിരുവനന്തപുരത്തെത് എന്നാണ്  മുരളീധരൻപറയുന്നത്. മേയർക്കെതിരെ പ്രതിഷേധിച്ച യൂത്ത്കോൺഗ്രസുകാരെ ഡിവൈഎഫ്ഐക്കാർ പൊലീസിന് മുന്നിലിട്ട് മർദിക്കുന്നു. ഗുണ്ടകൾക്ക് പൊലീസ് കുടപിടിക്കുകയാണ്. മേയർ രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.