സര്‍വകലാശാല ഭേദഗതി ബില്ലും ലോകായുക്ത ബില്ലും രാഷ്ട്രപതിക്ക് അയയ്ക്കാനൊരുങ്ങി ഗവര്‍ണര്‍

arif
 

സര്‍വകലാശാല ഭേദഗതി ബില്ലും ലോകായുക്ത ബില്ലും രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയയ്ക്കാനൊരുങ്ങി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ത​ന്നെ ബാ​ധി​ക്കു​ന്ന കാ​ര്യ​മാ​യ​തി​നാ​ല്‍ മു​ക​ളി​ലു​ള്ള​വ​ര്‍ തീ​രു​മാ​നി​ക്ക​ട്ടെ എ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തിന്‍റെ നി​ല​പാ​ട്. 

കൃ​ത്യ​മാ​യ നി​യ​മോ​പ​ദേ​ശം തേ​ടി​യ ശേ​ഷ​മാ​ണ് ബി​ല്‍ രാ​ഷ്ട്ര​പ​തി​ക്ക് അ​യ​യ്ക്കാ​ന്‍ ഗ​വ​ര്‍​ണ​ര്‍ ഒ​രുങ്ങു​ന്ന​തെ​ന്നാ​ണ് വി​വ​രം. വി​ദ്യാ​ഭ്യാ​സം ക​ണ്‍​ക​റ​ന്‍റ് പ​ട്ടി​ക​യി​ല്‍ ഉ​ള്ള​തി​നാ​ല്‍ സം​സ്ഥാ​ന​ത്തി​ന് മാ​ത്ര​മാ​യി തീ​രു​മാ​ന​മെ​ടു​ക്കാ​നാ​കി​ല്ല എ​ന്നാ​ണ് ഗ​വ​ര്‍​ണ​റു​ടെ നി​ല​പാ​ട്. എന്നാല്‍ ബില്‍ ഏതെങ്കിലും കേന്ദ്രനിയമത്തെ ഹനിക്കുന്നത് അല്ലാത്തതിനാല്‍ ബില്‍ രാഷ്ട്രപതിക്ക് അയയ്‌ക്കേണ്ട സാഹചര്യം നിലനില്‍ക്കുന്നില്ലെന്നാണ് സര്‍ക്കാരിന്റെ വാദം.