എസ്എന്‍ട്രസ്റ്റ് ബൈലോയില്‍ ഭേദഗതി വരുത്തി ഹൈക്കോടതി

highcourt
 കൊച്ചി: എസ്എന്‍ട്രസ്റ്റ് ബൈലോയില്‍ ഭേദഗതി വരുത്തി ഹൈക്കോടതി. വഞ്ചനാ കേസുകളിലും ട്രസ്റ്റിന്റെ സ്വത്ത് കേസുകളിലും ഉള്‍പ്പെട്ടവര്‍ ഭാരവാഹിത്വത്തില്‍ നിന്നും വിട്ടു നില്‍ക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. കേസില്‍ നിന്നും കുറ്റവിമുക്തരാകും വരെ ട്രസ്റ്റ് ഭാരവാഹിയായി തുടരാന്‍ പാടില്ലെന്നും കോടതി ഉത്തരവില്‍ പറയുന്നു. 


മുന്‍ ട്രസ്റ്റ് അംഗമായ അഡ്വ ചെറുന്നിയൂര്‍ ജയപ്രകാശ് നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ട്രെസ്റ്റിന്റെ വിശ്വാസ്യതയും സുതാര്യതയും ഉറപ്പാക്കാന്‍ ബൈലോയില്‍ ഭേദഗതി വരുത്തണമെന്നും കേസില്‍ ഉള്‍പ്പെട്ടവര്‍ ഭാരവാഹിയായി തുടര്‍ന്നാല്‍ കേസ് നടപടികള്‍ കാര്യക്ഷമമായി നടക്കില്ലെന്നും ജയപ്രകാശ് കോടതിയില്‍ വാദിച്ചു.