ഗവർണർക്കെതിരെ വിസിമാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

arif
വിവിധ സര്‍വകലാശാലകളിലെ വിസിമാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഗവര്‍ണര്‍ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസ് ചോദ്യം ചെയ്ത് ആണ് ഹർജി. സര്‍വകലാശാല ചട്ടങ്ങളും യുജിസി നിയമങ്ങളും പാലിച്ച് നടത്തിയ നിയമനം റദ്ദാക്കാന്‍ ഗവര്‍ണര്‍ക്ക് അവകാശമില്ലെന്നാണ് വിസിമാരുടെ വാദം. 

10 വിസിമാര്‍ക്കും അനുവദിച്ചിരുന്ന സമയപരിധി ഇന്നലെ അവസാനിച്ചിരുന്നു. എല്ലാവരും ഗവര്‍ണര്‍ക്ക് മറുപടി നല്‍കിയിട്ടുണ്ട്. വേണ്ടത്ര യോഗ്യതകളുണ്ടെന്നും വിസിമാര്‍ മറുപടിയില്‍ പറയുന്നു. ഇതിനിടെ വൈസ് ചാന്‍സലര്‍മാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനിടയായ സാഹചര്യം ഗവര്‍ണറുടെ അഭിഭാഷകന്‍ ഇന്ന് കോടതിയില്‍ വിശദീകരിക്കും. 

കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങളെ പുറത്താക്കിയത് ചോദ്യം ചെയ്തുളള ഹര്‍ജിയും കോടതിയുടെ പരിഗണനയ്ക്ക് വരുന്നുണ്ട്.