കണ്ണൂരിൽ ഇന്നും കെ റെയിൽ സർവ്വേ തുടരും

j

 കണ്ണൂർ: പ്രതിഷേധങ്ങൾക്കിടെ ഇന്നും കെ റെയിൽ കല്ലിടൽ കണ്ണൂരിൽ തുടരും .  എടക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഴപ്പിലങ്ങാട് ഭാഗത്തായിരുന്നു ഇന്നലെ കല്ലിട്ടത്. അവിടുന്ന് തലശ്ശേരി ഭാഗത്തേക്കുള്ള സർവ്വേ ഇന്ന് പുനരാരംഭിക്കും. ഇന്നലെ പ്രതിഷേധിച്ച നാല് യുഡിഎഫ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ഭൂമിയും വീടും നഷ്ടപ്പെടുന്നവർ  എതിർപ്പ് പ്രകടിപ്പിക്കുന്നുണ്ടെങ്കിലും അവ മുഖവിലയ്ക്ക് എടുക്കാതെ സർവ്വേ തുടരുകയാണ്. ഇന്നും പ്രതിഷേധവുമായി എത്തുമെന്ന് കെ റെയിൽ വിരുദ്ധ സമര സമിതിയും യുഡിഎഫും വ്യക്തമാക്കി. എത്ര പ്രതിഷേധമുണ്ടായാലും പൊലീസിന്റെ സഹായത്തോടെ ജോലി പൂർത്തിയാക്കാനാണ് കെ റെയിൽ ഉദ്യോഗസ്ഥർ തീരുമാനം എടുത്തിരിക്കുന്നത്.