മധുകൊലക്കേസ് വിചാരണ ഇന്നും തുടരും

madhu
 

അട്ടപ്പാടി മധുകൊലക്കേസിൽ വിചാരണ ഇന്നും തുടരും. കേസിൽ 122 സാക്ഷികളാണ് ആകെയുള്ളത്. ഇതിൽ 10 മുതൽ 17 വരെയുള്ള രഹസ്യമൊഴി നൽകിയ സാക്ഷികളുടെ വിസ്താരം പൂർത്തിയായി. ഇവരിൽ പതിമൂന്നാം സാക്ഷി സുരേഷ് മാത്രമാണ് പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകിയത്. എഴുപേർ രഹസ്യമൊഴി വിചാരണയ്ക്കിടെ തിരുത്തിയിരുന്നു

പതിനെട്ട് , പത്തൊമ്പത് സാക്ഷികളെയാണ് ഇന്ന് വിസ്തരിക്കുക.പതിനെട്ടാം സാക്ഷി കാളിമൂപ്പൻ വനം വാച്ചറാണ്. പത്തൊമ്പതാം സാക്ഷി കക്കി തേക്ക് പ്ലാന്റേഷനിലെ ജീവനക്കാരിയും. നേരത്തെ കൂറുമാറിയ വനംവാച്ചർമാരെ പിരിച്ചുവിട്ടതിനാൽ ഇരുവരും എന്ത് മൊഴി നൽകും എന്നതും  നിർണായകമാണ്.