ഷുക്കൂര്‍ വധക്കേസ് അട്ടിമറിക്കാന്‍ കുഞ്ഞാലികുട്ടി ഇടപെട്ടെന്ന ആരോപണം ഗൗരവതരമെന്ന് മുസ്ലീം ലീഗ്

kunjalikutty
 


മലപ്പുറം: അരിയില്‍ ഷുക്കൂര്‍ വധക്കേസ് അട്ടിമറിക്കാന്‍ പികെ കുഞ്ഞാലിക്കുട്ടി ശ്രമിച്ചെന്ന ആരോപണം ഗൗരവതരമെന്ന് മുസ്ലീം ലീഗ്. ഷുക്കൂര്‍ വധവുമായി ബന്ധപ്പെട്ട് കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള അഭിഭാഷകന്റെ ആരോപണം വ്യാജമാണെന്നും ആരോപണത്തിന് പിന്നില്‍ ലീഗിനെയും നേതാക്കളെയും താറടിക്കാനുള്ള ശ്രമമാണെന്നും മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു.

അതേസമയം, ഷുക്കൂര്‍ വധക്കേസില്‍ പി ജയരാജനെതിരെ കൊലക്കുറ്റം ചുമത്താഞ്ഞത് പി കുഞ്ഞാലിക്കുട്ടി പൊലീസില്‍ സമ്മര്‍ദ്ദം ചെലുത്തിയത് കൊണ്ടാണെന്നായിരുന്നു അഭിഭാഷകന്‍ ടിപി ഹരീന്ദ്രന്റെ വെളിപ്പെടുത്തല്‍.