ആരോപണങ്ങള്‍ ഗുരുതരം; ഇപി ജയരാജനെതിരെ കേന്ദ്ര ഏജന്‍സിക്കളുടെ അന്വേഷണം വേണമെന്ന് എംഎം ഹസ്സന്
Fri, 30 Dec 2022

കൊച്ചി : ഇപി ജയരാജനെതിരെ പിജയരാജന് ഉന്നയിച്ച സാമ്പത്തിക ആരോപണങ്ങള്‍ ഗുരുതരമെന്ന് കോണ്‍ഗ്രസ് നേതാവ് എംഎം ഹസ്സന്. ഹൈക്കോടതി നിരീക്ഷണത്തില്‍ കേന്ദ്ര ഏജന്‍സിക്കളുടെ അന്വേഷണം വേണമെന്നും ജനുവരി നാലിന് വൈകീട്ട് എല്ലാ പഞ്ചായത്തിലും പന്തം കൊളുത്തി പ്രതിഷേധം നടത്തുമെന്നും ജനുവരി 10 ന് സെക്രട്ടേറിയറ്റ് മാര്‍ച്ച് സംഘടിപ്പിക്കുമെന്നും എംഎം ഹസ്സന് വ്യക്തമാക്കി.
അതേസമയം, അനധികൃതമായി സ്വത്ത് സമ്പാദിച്ച് കണ്ണൂരില്‍ റിസോര്‍ട്ടും ആയുര്‍വേദ സ്ഥാപനവും പടുത്തുയര്‍ത്തിയെന്നാണ് ഇപി ജയരാജനെതിരെയുള്ള പ്രധാന ആരോപണം. ആയുര്‍വേദ റിസോര്‍ട്ടിന്റെ മറവില്‍ അനധികൃതമായി 30 കോടി സമ്പാദിച്ചുവെന്നും ഇ.പിയുടെ മകനും ഭാര്യയും റിസോര്‍ട്ടിന്റെ നടത്തിപ്പുകാരാണെന്നും പി ജയരാജന് ആരോപിച്ചിരുന്നു.