പാലക്കാട് ജില്ലയിലെ നിരോധനാജ്ഞ പിൻവലിച്ചു

e
 

പാലക്കാട്: രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ പാലക്കാട് ജില്ലയിൽ ഏർപ്പെടുത്തിയിരുന്ന നിരോധനാജ്ഞ പിൻവലിച്ചു. ഏപ്രിൽ 16നാണ് ജില്ലയിൽ നിരോധനാജ്ഞ ഇവിടെ പ്രഖ്യാപിച്ചത്. 20 വരെയായിരുന്നു നിരോധനാജ്ഞ ഏർപ്പെടുത്തിയിരുന്നതെങ്കിലും പിന്നീട് 28 വരെ വീണ്ടും നീട്ടുകയായിരുന്നു.

കൊലപാതകങ്ങളെ തുടർന്ന് മതവിദ്വേഷകരമായ സാഹചര്യം ഉടലെടുക്കാനും തുടർന്ന് ക്രമസമാധാന നില തടസപ്പടാനുമുളള സാദ്ധ്യത മുന്നിൽ കണ്ടായിരുന്നു നിരോധനാജ്ഞ ഏർപ്പെടുത്തിയത്.