ഡെപ്യൂട്ടി സ്പീക്കറും ആരോഗ്യമന്ത്രിയും തമ്മിലുള്ള പോര് മുറുകുന്നു; ഇടപെടലുമായി എൽഡിഎഫ്

d
 

പത്തനംതിട്ട: ആരോഗ്യ മന്ത്രി വീണ ജോർജും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും തമ്മിലുള്ള പോര് മുറുകുന്നു. പരസ്യമായി വിമർശിച്ച ചിറ്റയം ഗോപകുമാറിന്റെ നിലപാടിനെതിരെ വിണാ ജോർജ് എൽഡിഎഫിൽ പരാതി നൽകിയിട്ടുണ്ട്. ചില ഗൂഡ ലക്ഷ്യങ്ങളോടെയാണ് ചിറ്റയം പെരുമാറുന്നതെന്നാണ് മന്ത്രി ആരോപിക്കുന്നത്.

ഡെപ്യൂട്ടി സ്പീക്കർ ഉന്നയിച്ച അതിരൂക്ഷ വിമർശനങ്ങൾക്ക് മുന്നണിക്ക് നൽകിയ പരാതിയിലൂടെ മന്ത്രിയുടെ മറുപടി. അടിസ്ഥാന രഹിതവും വസ്തത വിരുദ്ധവുമായ കാര്യങ്ങളാണ് ചിറ്റയം ഗോപകുമാർ പറഞ്ഞതെന്നാണ് വീണ ജോർജ് നൽകുന്ന വിശദീകണം. ഫോൺ വിളിച്ചാൽ എടുക്കില്ലെന്ന ചിറ്റയത്തിന്റെ ആരോപണത്തിൽ മന്ത്രിയുടെ മറുപടി വേണമെങ്കിൽ ഫോൺ കോൾ വിവരങ്ങൾ പരിശോധിക്കാമെന്ന് ..

സർക്കാരിന്റെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ചുള്ള പ്രദർശന വിപണന മേളയിലേക്ക് ക്ഷണിക്കേണ്ടത് മന്ത്രി അല്ലെന്നും ജില്ലാ ഭരണകൂടമാണെന്നും വീണ ജോർജ് വ്യക്തമാക്കുന്നു.