യുവതി നൽകിയ പരാതി നിലനിൽക്കും ; സൂരജ് പാലാക്കാരൻ പൊലീസിൽ കീഴടങ്ങി

sooraj
 സ്ത്രീത്വത്തെ അപമാനിച്ച കേസിൽ  സൂരജ് പാലാക്കാരൻ പൊലീസിൽ കീഴടങ്ങി. എറണാകുളം ടൗൺ സൗത്ത് പോലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്. സൂരജ് പാലാക്കാരൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. 

ക്രൈം നന്ദകുമാറിനെതിരെ പരാതി നൽകിയ അടിമാലി സ്വദേശിനിയെക്കുറിച്ച് മോശമായി വീഡിയോ ചിത്രീകരിച്ചതാണ് സംഭവം . യുവതി നൽകിയ പരാതിയിൽ സ്ത്രീത്വത്തെ അപമാനിക്കൽ, പട്ടിക ജാതി – പട്ടിക വർഗ്ഗ അതിക്രമ നിരോധന നിയമ പ്രകാരവുമാണ് കേസ്.തെറ്റ് ചെയ്തിട്ടില്ലെന്നാണ് വിശ്വാസമെന്നും   കോടതിയെ ബഹുമാനിക്കുന്നുവെന്നും സൂരജ് പാലാക്കാരൻ പറഞ്ഞു.

സൂരജിന്റെ വീട്ടിൽ കഴിഞ്ഞ ദിവസം പൊലീസ് പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മുൻകൂർ ജാമ്യാപേക്ഷയുമായി പ്രതി ഹൈക്കോടതിയെ സമീപിച്ചത്. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. സൂരജിനെതിരെ പട്ടികജാതി പട്ടികവർഗ വകുപ്പുകൾ പ്രകാരം ചുമത്തിയ കേസുകൾ നിലനിൽക്കും .