ദമ്പതികള്‍ സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പെട്ടു; ഭര്‍ത്താവ് മരിച്ചു, ഭാര്യയ്ക്ക് ഗുരുതര പരിക്ക്
Sun, 8 Jan 2023

തൃശൂര്‍: കൊടുങ്ങല്ലൂരില്‍ ദമ്പതികള്‍ സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പെട്ട് ഭര്‍ത്താവ് മരിച്ചു. എറണാകുളം എടവനക്കാട് കുഴുപ്പിള്ളി സ്വദേശി ഷിഹില്‍ (30) ആണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഷിഹിലിന്റെ ഭാര്യ ജെസിലയെ എറണാകുളം ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച ഉച്ചയ്ക്ക് എടവിലങ്ങ് കുഞ്ഞയിനിയില്‍ വെച്ചായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്നെ ബൈക്ക് എതിരെ വന്ന ഓട്ടോ ടാക്സിയിലും പിന്നിട് മറ്റൊരു ബൈക്കിലും ഇടിച്ചാണ് അപകടമുണ്ടായത്. നാട്ടുകാര്‍ ഉടന്‍തന്നെ ഷിഹിലിനെ ചന്തപ്പുരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.