ചാലക്കുടിയിൽ കര കയറിയ ആന വീണ്ടും പുഴയിലേക്ക്

chalakudy
 

ചാലക്കുടി പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കര കയറിയ ആന വീണ്ടും പുഴയിലേക്ക്. അടുത്ത കരയിലേക്ക് പോകാനുള്ള ശ്രമത്തിൽ കൂടിയാണ്  ആന.ആന പുഴയില്‍ അകപ്പെട്ടിട്ട് മണിക്കൂറുകള്‍ പിന്നിടുകയാണ്. ഇവിടെ നിന്ന് കയറാനുള്ള ശ്രമത്തിലാണ് ആന. ആനയുടെ ശരീരത്തില്‍ പരിക്കുകളുണ്ടെന്നാണ് വിവരം. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അടക്കം പ്രദേശത്തുണ്ട്. 

ആദ്യം നിന്നിരുന്ന ചെറിയ തുരുത്തില്‍ നിന്ന് കാടിനോട് കുറച്ചു കൂടി അടുത്ത ഒരു തുരുത്തിലേക്ക് ആന എത്തുകയായിരുന്നു. എന്നാല്‍ ഇവിടം ഒഴുക്ക് കൂടിയ സ്ഥലമാണ്.ഇതുകൊണ്ടു തന്നെ കര കയറാൻ പ്രയാസമാകും.

നേരത്തെ കരയിലേക്ക് പോകാൻ ശ്രമം നടത്തിയെങ്കിലും ഒഴുക്കിനെ അതിജീവിക്കാൻ കഴിയാതെ ആന തുരുത്തിലേക്ക് കയറുകയായിരുന്നു. തുടർന്നാണ് ഇപ്പോൾ വീണ്ടും ആന പുഴയിലേക്ക് ഇറങ്ങിയത്.ജനവാസമേഖലയിലെ എണ്ണപ്പന കഴിക്കാനെത്തിയ കാട്ടാനക്കൂട്ടത്തില്‍പ്പെട്ട ആനയാണിത്.