ഗർഭിണിയെ നടുറോഡിൽ ചവിട്ടിക്കൊല്ലാൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ

google news
7
ഗർഭിണിയെ നടുറോഡിൽ ചവിട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ. കിളിമാനൂർ കൊപ്പം സ്വദേശി സതീശനാണ് അറസ്റ്റിലായത്. സ്‌കൂട്ടറിൽ കശുവണ്ടി ഫാക്ടറിയിലേക്ക് ജോലിക്ക് പോയ നാല് മാസം ഗർഭിണിയായ മകളെയാണ് പ്രതി കൊല്ലാൻ ശ്രമിച്ചത്. നാട്ടുകാർ ഇയാളെ തടഞ്ഞുവച്ച്, പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. രണ്ട് കൊലപാതക കേസുകളിൽ ശിക്ഷ കഴിഞ്ഞുപുറത്തിറങ്ങിയ ആളാണ് സതീശൻ. പ്രതിയുടെ ഉപദ്രവം സഹിക്കാനാകാതെ ഭാര്യ മുൻപ് വീടുവിട്ടിറങ്ങിയിരുന്നു.

Tags