മീന്‍ വരഞ്ഞത് ശരിയായില്ല;യുവ അഭിഭാഷക ഭർത്താവിൽ നിന്ന് നേരിട്ടത് ക്രൂര പീഡനം

aiswarya
 


കൊല്ലത്ത് ജീവനൊടുക്കിയ യുവ അഭിഭാഷക ഐശ്വര്യ ഭർത്താവിന്റെ ക്രൂര പീഡനത്തിനിരയായിരുന്നുവെന്ന് വെളിപ്പെടുത്തി അഭിഭാഷകയുടെ സഹോദരൻ.പ്രശ്നം പരിഹരിക്കാൻ ഇടപെട്ട തന്നെയും അയാൾ മർദിച്ചെന്ന് ഐശ്വര്യയുടെ സഹോദരൻ പറഞ്ഞു.  പണത്തോട് അത്യാർത്തി കൂടുതലുള്ള മനുഷ്യനായിരുന്നു ഐശ്വര്യയുടെ ഭർത്താവ് കണ്ണൻനായര്‍. 

റേഷന്‍കടയില്‍ സാധനം വാങ്ങാനുള്ള സഞ്ചി കീറിയതിന്, മീന്‍ വരഞ്ഞത് ശരിയാകാഞ്ഞതിന്, നനഞ്ഞ തുണി കട്ടിലില്‍ കിടന്നതിന്, ബന്ധുവീട്ടില്‍ നിന്ന് മരച്ചീനി വാങ്ങിക്കഴിച്ചതിന് വരെ ഐശ്വര്യയെ  കണ്ണന്‍ ഉപദ്രവിച്ചെന്ന് സഹോദരൻ പറയുന്നു.ഐശ്വര്യ  ജോലിക്ക് പോകുന്നത് കണ്ണന്‍ എതിര്‍ത്തിരുന്നതായി ഐശ്വര്യയുടെ  അമ്മ പറഞ്ഞു.

കടയ്ക്കൽ കോടതിയിൽ പ്രാക്ടീസ് ചെയ്യുകയായിരുന്ന ഐശ്വര്യ ഉണ്ണിത്താനെ ഈ മാസം 15നാണ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഐശ്വര്യയുടെ ഡയറിക്കുറിപ്പും ആത്മഹത്യാ കുറിപ്പും പരിശോധിച്ച ശേഷമാണ് ഭർത്താവ് കണ്ണൻ നായരെ പൊലീസ് അറസ്റ്റ് ചെയ്തത്.