നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണറെ ഒഴിവാക്കിയേക്കും

arif muhammed khan
നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണറെ ഒഴിവാക്കിയേക്കുമെന്ന്  സൂചന.ഡിസംബറില്‍ ചേരുന്ന സഭാ സമ്മേളനം ജനുവരി വരെ നീട്ടുന്നതിനാണ് ആലോചിക്കുന്നത്. സഭാ സമ്മേളനം ഡിസംബറില്‍ താത്ക്കാലികമായി പിരിഞ്ഞ് ജനുവരിയില്‍ പുനരാരംഭിക്കാനാണ് സര്‍ക്കാര്‍ പരിഗണന നൽകുന്നത്.

വര്‍ഷാരംഭത്തില്‍ ചേരുന്ന നിയമസഭാ സമ്മേളനം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിക്കുന്നതാണ് കീഴ്വഴക്കം. എന്നാല്‍ കഴിഞ്ഞ ജനുവരിയില്‍ ചേര്‍ന്ന സഭാ സമ്മേളനത്തില്‍ ഗവര്‍ണര്‍ മന്ത്രിമാരുടെ പെന്‍നും പേഴ്സണല്‍ സ്റ്റാഫ് നിയമനവും ഉള്‍പ്പെടെയുള്ള കാര്യങ്ങൾ  ഉയര്‍ത്തിക്കാട്ടി. ഇത് പരിഗണിക്കാമെന്ന് സര്‍ക്കാര്‍ പറഞ്ഞ ശേഷമാണ് ഗവര്‍ണര്‍ വഴങ്ങിയത്. എന്നാല്‍ ഇത് പരിഗണിക്കപ്പെട്ടില്ലെന്ന് മാത്രമല്ല, സര്‍ക്കാര്‍-ഗവര്‍ണര്‍ തർക്കം കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്തു.