ബിരുദ വിദ്യാര്‍ത്ഥിനി കോളേജ് കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു

suicide
 

വയനാട്: വയനാട് ജില്ലയിലെ മുട്ടില്‍ ഡബ്ല്യഎംഒ കോളേജ് വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കല്‍പ്പറ്റ സ്വദേശിനിയായ ഇരുപതുകാരിയാണ് മൂന്നുനില കെട്ടിടത്തിനു മുകളില്‍ നിന്ന് താഴേക്ക് ചാടിയത്.

ആത്മഹത്യ സൂചന നല്‍കുന്നവിധം ഇന്‍സ്റ്റാഗ്രാമില്‍ റീലിട്ട ശേഷമാണ് വിദ്യാര്‍ത്ഥിനി കോളേജ് കെട്ടിടത്തില്‍ നിന്നും ചാടിയത്. പരിക്കേറ്റ പെണ്‍കുട്ടിയെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലേക്കും അവിടെനിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും  മാറ്റി. വിദ്യാര്‍ത്ഥിനിയ്ക്ക് നട്ടെല്ലിന് പൊട്ടല്‍ ഉണ്ടെന്നാണ് പ്രാഥമിക വിവരം. ആത്മഹത്യ കാരണം വ്യക്തമല്ല.