കത്ത് വിവാദം; മേയര്‍ ആര്യാ രാജേന്ദ്രന്റെ മൊഴി വീണ്ടും രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്

arya
 

തിരുവനന്തപുരം: ശുപാര്‍ശ കത്ത് വിവാദത്തില്‍ തിരുവനന്തപുരം നഗരസഭ മേയര്‍ ആര്യാ രാജേന്ദ്രന്റെ മൊഴി വീണ്ടും രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്. തന്റെ ലെറ്റര്‍ പാഡ് ദുരുപയോഗം ചെയ്തുവെന്ന മേയറുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്ത് അന്വേഷിക്കണമെന്ന് ക്രൈംബ്രാഞ്ച് ശുപാര്‍ശ ചെയ്തത്. എന്നാല്‍ കത്ത് ആര് തയ്യാറാക്കി വാട്‌സ് ആപ്പിലേക്ക് അയച്ചുവെന്ന് കണ്ടെത്താന്‍ ശാസ്ത്രീയ തെളിവുകള്‍ പൊലീസിന് ശേഖരിക്കേണ്ടിവരും.  


അതേസമയം, മേയര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം കോര്‍പറേഷനിലേക്ക് മഹിളാ മോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷമുണ്ടായി. മൂന്നു തവണ ജലപീരങ്കി പ്രയോഗിച്ചു. അതിനിടെ, മേയര്‍ക്കെതിരായ പ്രതിഷേധം തടയണമെന്ന് ആവശ്യപ്പെട്ട് ഡെപ്യൂട്ടി മേയര്‍ നല്‍കിയ ഹര്‍ജി കോടതി തള്ളി. ഹര്‍ജി പബ്ലിസിറ്റി സ്റ്റന്‍ഡാണെന്ന് നിരീക്ഷിച്ച കോടതി സമരം ചെയ്യാന്‍ പാടില്ലെന്ന് എങ്ങനെ പറയാനാകുമെന്ന് ചോദിച്ചു.