കത്ത് തയാറാക്കിയത് താന്‍ തന്നെ,പുറത്തുവന്നത് എങ്ങനെ എന്ന് അറിയില്ല ;ഡി ആര്‍ അനില്‍

d r anil
 

തിരുവനന്തപുരം: എസ്എടി ആശുപത്രിയിലെ താൽക്കാലിക നിയമനത്തിന് കത്ത് തയാറാക്കിയത് താന്‍ തന്നെ എന്ന് സമ്മതിച്ച് നഗരസഭ പാര്‍ലമെന്‍ററി സെക്രട്ടറി കൂടിയായ ഡി ആര്‍ അനില്‍. തനിക്ക് ധാരണ പിശക് ഉണ്ടായി. കുടുംബശ്രീ വഴി പെട്ടെന്ന് കിട്ടാനാണ് ജില്ലാ സെക്രട്ടറിക്ക് നൽകാൻ കത്ത്  തയാറാക്കിയത്. പക്ഷേ താൻ കത്ത് കൊടുത്തിട്ടില്ല. പുറത്ത് വിട്ടത്തിൽ ആരോ പ്രവർത്തിച്ചു. അത് പൊലീസ് കണ്ടെത്തും. പരാതി നൽകുമെന്നും ഡി ആർ അനിൽ പറഞ്ഞു.

പാർലമെന്ററി പാർട്ടി സെക്രട്ടറി എന്ന നിലയിലാണ് കത്ത് നൽകിയത്. എസ് എ ടി നിയമനങ്ങൾ ഇപ്പോഴും നികത്തിയിട്ടില്ലെന്നും മേയറുടെ കത്തുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും അനിൽ മാധ്യമങ്ങളോട് വെളിപ്പെടുത്തി.

കരാര്‍ നിയമനത്തിന് പട്ടിക ആവശ്യപ്പെട്ട് നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡി ആര്‍ അനില്‍ അയച്ച കത്തില്‍ വിശദീകരണവുമായി സിപിഎം കൗണ്‍സിലര്‍ അംശു വാമദേവന്‍ ഇന്നലെ രംഗത്ത് വന്നിരുന്നു.