കുടുംബശ്രീക്കുവേണ്ടി എഴുതിയ കത്ത് നശിപ്പിച്ചുകളഞ്ഞു

dr anil
 

തിരുവനന്തപുരം: എസ് എ ടി ആശുപത്രിയില്‍ കുടുംബശ്രീ  പ്രവര്‍ത്തകരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് താന്‍ എഴുതിയ കത്ത് നശിപ്പിച്ചുകളഞ്ഞെന്ന് നഗരസഭ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ഡി.ആര്‍. അനിൽ . കുടുംബശ്രീക്കുവേണ്ടി എഴുതിയ കത്ത് ആവശ്യമില്ലെന്നു കണ്ട് നശിപ്പിച്ചു എന്നും തന്റെ ഓഫീസില്‍ തയ്യാറാക്കിയ കത്ത് എങ്ങനെ പുറത്ത് പോയെന്ന് അറിയില്ലെന്നും  വിജിലന്‍സിനു നൽകിയ മൊഴിയിൽ   അനില്‍ പറഞ്ഞു.

മേയറുടെ ലെറ്റര്‍ പാഡിലുള്ള കത്തിന്റെ പകര്‍പ്പ് അനില്‍ തിരുവനന്തപുരത്തുള്ള സിപിഎം നേതാക്കളുടെ ഒരു വാട്‌സ് ആപ്പ് ഗ്രൂപ്പിലിടുകയും അവിടെ നിന്നും ചോരുകയുമായിരുന്നുവെന്നുമാണ് ആരോപണം.
മേയറുടെയും അനിലിന്റെയും കത്തുകളെക്കുറിച്ചും കഴിഞ്ഞ രണ്ട് വര്‍ഷം നഗരസഭയില്‍ നടന്ന നിയമനങ്ങളെക്കുറിച്ചുമാണ് വിജിലന്‍സ് അന്വേഷിക്കുന്നത്. 

കത്ത് വിവാദത്തില്‍ മേയറുടെ രാജി ആവശ്യപ്പെട്ട് നഗരസഭയില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം ശക്തമായിരിക്കുകയാണ്.