തിരുവനന്തപുരം :ഡയസിൽ മേയർ സംസാരിക്കുന്നതിനിടെ മുദ്രാവാക്യവും ബാനറുകളുമായി ഇന്നും പ്രതിപക്ഷം രംഗത്തെത്തിയതോടെ ഇന്നും നഗരസഭയിൽ സംഘർഷം. പ്രതിഷേധവുമായി ബിജെപി കൌൺസിലർമാരും പ്രവർത്തകരും എത്തിയതോടെ നഗരസഭയിൽ വീണ്ടും സംഘർഷമുണ്ടാകുകയായിരുന്നു. മേയർ ഡയസിലേക്ക് വരുന്നത് തടയാൻ ബിജെപി കൌൺസിലർമാർ നിലത്ത് കിടന്നാണ് പ്രതിഷേധിച്ചത്. ഇതോടെ കൌൺസിൽ യോഗം സംഘർഷത്തിലെത്തി.
ഗോ ബാക്ക് വിളികളുമായാണ് പ്രതിപക്ഷ പ്രതിഷേധം. നാല് കൌൺസിലർമാഡയസിന് മുന്നിൽ കിടന്ന് പ്രതിഷേധിച്ച വനിതാ കൌൺസിലർമാരെ വനിതാ പൊലീസ് പിടിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇവരെ അറസ്റ്റ് ചെയ്ത് നീക്കി. പ്രതിപക്ഷ പ്രതിഷേധത്തിനിടയിലും കൌൺസിൽ യോഗം തുടരുകയാണ്.
Comments