കെ.ടി ജലീലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി മാധ്യമം

k t jaleel
 

കെ.ടി ജലീലിനെതിരെ മുഖ്യമന്ത്രിയ്ക്ക് പരാതി നൽകി മാധ്യമം ദിനപത്രം.  മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ടാണ് മാധ്യമം പരാതി നൽകിയത്കെടി ജലീൽ മാധ്യമം ഗൾഫ് മേഖലയിൽ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട്  യുഎഇ ഭരണകൂടത്തിന് കത്തയച്ചെന്ന സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിനെ തുടർന്നാണ് മന്ത്രിക്കെതിരെ  പരാതി നൽകിയത്.മുഖ്യമന്ത്രി നൽകിയ ഉറപ്പിൽ വിശ്വാസമുണ്ടെന്ന് മാധ്യമം പ്രതിനിധികൾ പറഞ്ഞു. 

മാധ്യമ സ്വാതന്ത്രയത്തിനും ജനാധിപത്യ സംവിധാനത്തിനും രാജ്യത്തിന്റെ പരമാധികാരത്തിനും പരിക്കേൽപ്പിക്കുന്നതാണ് ജലീലിന്റെ പ്രവൃത്തി. ജലീൽ ഇത്തരത്തിൽ ചെയ്തതിൽ ദിനപത്രത്തിന്റെ കടുത്ത വേദനയും പ്രതിഷേധവും ചീഫ് എഡിറ്റര്ഡ ഒ അബ്ദുറഹ്‌മാന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിയെ അറിയിച്ചു. ജലീൽ കത്തയച്ചത് താൻ അറിഞ്ഞില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു.