ശൂന്യാകാശത്ത് നിന്നെത്തിയ വാർത്തയാണ് ;സുധാകരനെ പിന്തുണച്ച് വീ ഡി സതീശൻ

vd
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ സുധാകരൻ രാജിസന്നദ്ധത അറിയിച്ചു എന്നത് തെറ്റായ വാ‌‌ർത്തയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.കത്ത് കൊടുത്തു എന്ന് പറയുന്നതൊക്കെ ശൂന്യാകാശത്ത് നിന്നെത്തിയ വാർത്തയാണ്. സുധാകരന് എല്ലാവരുടെയും പിന്തുണയുണ്ടെന്നും സതീശൻ പറഞ്ഞു.

കോൺ​ഗ്രസിൽ അഭിപ്രായഭിന്നത ഇല്ലെന്നും അടിസ്ഥാനരഹിതമായ വാ‌‍‌‍‍ർത്തകൾ പ്രചരിപ്പിക്കുന്നത് സ‌‌‌‌ർക്കാരിന് എതിരായ സമരത്തിൽ നിന്ന് ഫോക്കസ് മാറ്റാനെന്നും വി ഡി സതീശൻ ആരോപിച്ചു.  നാക്കുപിഴ പറ്റിയെന്ന അദ്ദേഹത്തിന്റെ വിശദീകരണം പാ‌‌‌ർട്ടി സ്വീകരിച്ചതാണ്. തെറ്റായ വാ‌‌‌‌ർത്തകളും നുണകളും പ്രചരിപ്പിക്കുന്നത് സ‌‌ർക്കാരിനെ രക്ഷപ്പെടുത്താനാണെന്നും സതീശൻ കൂട്ടിച്ചേ‌ർത്തു.