നാ​ദാ​പു​ര​ത്ത് അ​ഞ്ചാം പ​നി സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം കു​തി​ച്ചു​യ​രു​ന്നു

f
 

 നാ​ദാ​പു​ര​ത്ത് അ​ഞ്ചാം പ​നി സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം കു​തി​ച്ചു​യ​രു​ന്നു. മൂ​ന്നു വാ​ർ​ഡു​ക​ളി​ൽ ചു​രു​ങ്ങി​യ കേ​സു​ക​ളു​മാ​യി ആ​രം​ഭി​ച്ച രോ​ഗ​ബാ​ധ സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്കും വ്യാ​പി​ച്ച​ത് ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ ക​ടു​ത്ത ആ​ശ​ങ്ക​ക്കി​ട​യാ​ക്കിയിട്ടുണ്ട്. നാ​ദാ​പു​ര​ത്തി​നു​പു​റ​മെ വ​ള​യം, ന​രി​പ്പ​റ്റ, പു​റ​മേ​രി, വാ​ണി​മേ​ൽ, കു​റ്റ്യാ​ടി, കാ​വി​ലും​പാ​റ, മ​രു​തോ​ങ്ക​ര പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് നി​ല​വി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. നാ​ദാ​പു​രം ഗ​വ. യു.​പി സ്കൂ​ളി​ൽ ര​ണ്ടു കു​ട്ടി​ക​ൾ​ക്ക് ഇ​ന്ന​ലെ പു​തു​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം നാ​ദാ​പു​ര​ത്ത് മാ​ത്രം 23 ആ​യി.

കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട​വ വാ​ർ​ഡ് ഒ​ന്ന് (1), വാ​ർ​ഡ് ര​ണ്ട് (1), വാ​ർ​ഡ് നാ​ല് (2), വാ​ർ​ഡ് ആ​റ് (7), വാ​ർ​ഡ് ഏ​ഴ് (6), വാ​ർ​ഡ് 11 (1), വാ​ർ​ഡ് 13 (2), വാ​ർ​ഡ് 17 (1), വാ​ർ​ഡ് 19 (2), വാ​ർ​ഡ് 21 (1). പു​റ​മേ​രി (2), വാ​ണി​മേ​ൽ(1), ന​രി​പ്പ​റ്റ (2), വ​ള​യം (2), കാ​വി​ലും​പാ​റ (1), കു​റ്റ്യാ​ടി(1), എ​ന്നി​വ​യാ​ണ് മ​റ്റ് പ​ഞ്ചാ​യ​ത്തി​ലെ ക​ണ​ക്ക്. പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​നം ഊ​ർ​ജി​ത​മാ​ക്കാ​ൻ തൂ​ണേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ ജെ.​എ​ച്ച്.​ഐ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ 30 അം​ഗ ആ​രോ​ഗ്യ വ​ള​ന്റി​യ​ർ​മാ​രെ നി​യോ​ഗി​ച്ചു.