സംസ്ഥാനത്ത് പുതുക്കിയ ബസ്, ഓട്ടോ, ടാക്‌സി നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ

k
തിരുവനന്തപുരം: പുതുക്കിയ ബസ്, ഓട്ടോ, ടാക്‌സി നിരക്കുകൾ സംസ്ഥാനത്ത് ഇന്ന് മുതൽ പ്രാബല്യത്തിൽ. സർക്കാർ ഉത്തരവ് അനുസരിച്ച് കെ.എസ്.ആർ.ടി.സി-സ്വകാര്യ ബസുകളിൽ പുതുക്കിയ ടിക്കറ്റ് നിരക്ക് നടപ്പാക്കും.

ഓർഡിനറി ബസിലെ മിനിമം നിരക്ക് രണ്ടു രൂപ വർധിപ്പിച്ചു 10 രൂപയാക്കിയിട്ടുണ്ട്. കെ.എസ്.ആർ.ടി.സി ജനറം നോൺ എ.സി, സിറ്റി ഷട്ടിൽ, സിറ്റി സർക്കുലർ സർവീസുകളുടെ മിനിമം നിരക്ക് കുറച്ച് ഓർഡിനറി നിരക്കിന് തുല്യമാക്കിയിട്ടുമുണ്ട്. ഓട്ടോ ചാർജ് മിനിമം 30 രൂപയായി വർധിപ്പിച്ചു. ടാക്‌സിക്ക് അഞ്ചുകിലോമീറ്ററിന് 200 രൂപയാക്കിയും വർധിപ്പിച്ചു.

സൂപ്പർ ഫാസ്റ്റുകളിൽ മിനിമം നിരക്ക് 20 രൂപയിൽ നിന്ന് 22 ആയും കിലോമീറ്റർ നിരക്ക് 98 പൈസയിൽ നിന്ന് 1.08 രൂപയായും കൂടി. സെസും വരുന്നതോടെ നിരക്കിൽ കാര്യമായ വ്യത്യാസമുണ്ട്. 25 രൂപ വരെ ടിക്കറ്റുകൾക്ക് ഒരു രൂപ, 40 വരെ രണ്ടു രൂപ, 80 വരെ നാലു രൂപ, 100 രൂപയ്ക്ക് മുകളിൽ 5 എന്നിങ്ങനെയാണു സെസ്.