കൊടൈക്കനാലില്‍ വനത്തില്‍ കാണാതായ യുവാക്കള്‍ക്കായി തെരച്ചില്‍ തുടരുന്നു

missing
 

കൊച്ചി : കൊടൈക്കനാലില്‍ വനത്തില്‍ കാണാതായ യുവാക്കള്‍ക്കായി തെരച്ചില്‍ തുടരുന്നു. ഈരാറ്റുപേട്ട സ്വദേശികളായ അല്‍ത്താഫ് (23), ഹാഫിസ് ബഷീര്‍ (23) എന്നിവരെയാണ് കാണാതായത്.

തിങ്കളാഴ്ചയാണ് അഞ്ചംഗ സംഘം കൊടൈക്കനാലിലേക്ക്  പോയത്. പ്രദേശത്തെ പൂണ്ടി ഉള്‍ക്കാട്ടില്‍ ചൊവ്വാഴ്ചയാണ് അല്‍ത്താഫിനെയും ഹാഫിസിനെയും കാണാതായത്. അതേസമയം, അഞ്ച് പേരും ചൊവ്വാഴ്ച വനത്തില്‍ പോയെന്നും തിരികെ വരുമ്പോള്‍ രണ്ടുപേര്‍ കൂട്ടം തെറ്റിയെന്നുമാണ് സുഹൃത്തുക്കളുടെ മൊഴി. എന്നാല്‍ യുവാക്കളുടെ മൊഴിയില്‍ വൈരുദ്ധ്യം ഉണ്ടെന്നാണ് ലഭിക്കുന്ന സൂചന. സുഹൃത്തുക്കളെ പൊലീസ് ചോദ്യം ചെയ്തു വരികെയാണ്.