തെക്കന്‍ ജില്ലകളിലേക്കുള്ള കരസേനയുടെ അഗ്നിപഥ് റിക്രൂട്ട്മെന്റ് റാലിക്ക് തുടക്കം. കൊല്ലം ജില്ലയിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തിലാണ് റാലി നടക്കുന്നത്. ആര്‍മി റിക്രൂട്ട്മെന്റ് ബാംഗ്ലൂര്‍ സോണ്‍ ഡി.ഡി.ജി. ബ്രിഗേഡിയര്‍ എ. എസ്. വലിമ്പേയുടെയും, ജില്ലാ പൊലീസ് കമ്മീഷണറുടെയും സാന്നിധ്യത്തില്‍ കൊല്ലം ജില്ലാ കളക്ടര്‍ അഫ്സാന പര്‍വീണ്‍ റാലി ഫ്ളാഗ് ഓഫ് ചെയ്തു.
ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളിലെ ഉദ്യോഗാര്‍ത്ഥികളാണ് റാലിയില്‍ പങ്കെടുക്കുന്നത്. ഇന്ന് ആരംഭിക്കുന്ന റിക്രൂട്ട്മെന്റ് ഈ മാസം 29 വരെ നീണ്ടുനില്‍ക്കും. കരസേനയിലെ വിവിധ തസ്തികകളിലേക്കും റിക്രൂട്ട്മെന്റ് നടക്കും.37000 ത്തിനടുത്ത് ഉദ്യോഗാര്‍ത്ഥികളാണ് കരസേനാ റിക്രൂട്ട്മെന്റ് റാലിക്കായി കൊല്ലത്തേക്ക് എത്തുന്നത്. അഗ്നീവീര്‍, നഴ്സിംഗ് അസിസ്റ്റന്റ്, മതപഠന അധ്യാപകര്‍ എന്നിവയിലേക്കുള്ള റിക്രൂട്ട്മെന്റ് ആണ് നടക്കുക.
തിരുവനന്തപുരം ആര്‍മി റിക്രൂട്ട്മെന്റ് ഡയറക്ടര്‍ കേണല്‍ മനീഷ് ഭോല നേരിട്ട് എത്തിയാണ് സ്റ്റേഡിയത്തിലെ കാര്യങ്ങള്‍ ക്രമീകരിച്ചത്. ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ ഇ-മെയിലില്‍ ലഭിച്ച അഡ്മിറ്റ് കാര്‍ഡിനൊപ്പം ഒര്‍ജിനല്‍ രേഖകളും ഹാജരാക്കണം.
Comments