സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

drown
 

കൊല്ലം: പുനലൂര്‍ എലിക്കാട്ടൂരില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മുങ്ങിമരിച്ചു. പുനലൂര്‍ ഗവണ്‍മെന്റ് പോളിടെക്കിനിക്കിലെ വിദ്യാര്‍ത്ഥി ഷിജു പ്രകാശാണ് മരിച്ചത്. ഇന്ന് രാവിലെ സുഹൃത്തുക്കള്‍ക്കൊപ്പം പാലത്തിന് സമീപത്തു കുളിക്കാനിറങ്ങിയപ്പോള്‍ ഒഴുക്കില്‍പെടുകയായിരുന്നു. മൃതദേഹം പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.