ചികിത്സ പിഴവിനെ തുടര്‍ന്ന് വിദ്യാര്‍ഥിയുടെ കൈ മുറിച്ചുമാറ്റിയെന്ന് പരാതി.ഫുട്ബോള്‍ കളിക്കിടെ വീണ് എല്ല് പൊട്ടിയ വിദ്യാര്‍ത്ഥിയുടെ കൈ മുറിച്ചുമാറ്റിയത് ആശുപത്രിയുടെ അനാസ്ഥയാണെന്നാരേപിച്ച് തലശേരി ജനറല്‍ ആശുപത്രിക്ക് നേരെ വിദ്യാര്‍ത്ഥിയുടെ ബന്ധുക്കള്‍ രംഗത്തെത്തി. തലശേരി ചേറ്റംകുന്ന് നാസാ ക്വാര്‍ട്ടേര്‍സില്‍ താമസിക്കുന്ന അബൂബക്കര്‍ സിദ്ധിഖിന്റെ മകന് സുല്‍ത്താനാണ് കൈ നഷ്ടമായത്.
പാലയാട് ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായിരുന്നു 17കാരനായ സുല്‍ത്താന്‍.ഒക്ടോബര്‍ 30 ന് ഫുട്ബോള്‍ കഴിക്കുന്നതിനിടെ ഗ്രൗണ്ടില്‍ വീണ് കുട്ടിയുടെ എല്ല് പൊട്ടിയതിനെ തുടര്‍ന്ന് തലശേരി ജനറല്‍ ആശുപത്രിയിലെത്തിച്ചു. ഇവിടെ എക്സ്റേ മെഷീന് കേടായിരുന്നു.കൊടുവള്ളി കോ-ഓപറേറ്റീവ് ആശുപത്രിയില്‍ പോയി എക്സ്റേ എടുത്ത് ഒരു മണിക്കൂറില്‍ എക്സ്റേ തലശേരി ആശുപത്രിയില്‍ ഹാജരാക്കി.ആശുപത്രിയില്‍ അസ്ഥിരോഗ വിഭാഗം ഡോക്ടര്‍ ഇല്ലായിരുന്നു തുടര്‍ന്ന് ഫോട്ടോയെടുത്ത് ഡോക്ടര്‍ക്ക് അയച്ചുകൊടുത്തു. തുടര്‍ന്ന് സ്കെയില്‍ ഇട്ട് കൈ കെട്ടി. അടുത്ത ദിവസം ഡോക്ടര്‍ ശസ്ത്രക്രിയ നിര്‍ദ്ദേശിച്ചു.
നവംബര്‍ ഒന്നിന് രാവിലെ കൈ നിറം മാറി. തുടര്‍ന്ന് വിജുമോന് അടിയന്തിരമായി ശസ്ത്രക്രിയക്ക് വിധേയമാക്കിയെന്നും ഒരു പൊട്ടല്‍ പരിഹരിച്ചുവെന്ന് അദ്ദേഹം അറിയിച്ചു. നവംബര്‍ 11 നാണ് കുട്ടിയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിച്ചതെന്നും കുടുംബം പറയുന്നു.പിന്നീട് കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും നല്ല ചികിത്സ കിട്ടിയില്ല. മെഡിക്കല്‍ കോളേജില്‍ വെച്ച് ഒടിഞ്ഞ കൈ മുഴുവനായി മുറിച്ച് മാറ്റണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതോടെ കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ വെച്ച് കൈമുട്ടിന് താഴേക്കുള്ള ഭാഗം മുറിച്ച് മാറ്റേണ്ടിവന്നു.
സംഭവത്തില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജിനും മുഖ്യമന്ത്രി പിണറായി വിജയനും കുട്ടിയുടെ കുടുംബം പരാതി നല്കി.എന്നാല്‍ ചികിത്സാ പിഴവ് ഉണ്ടായില്ലെന്ന് തലശേരി ജനറല്‍ ആശുപത്രി അധികൃതര്‍ വിശദീകരിക്കുന്നു.
Comments