കോഴിക്കോട് ലഹരി സംഘം തട്ടിക്കൊണ്ടുപോയ യു​വാ​വി​നെ മോ​ചി​പ്പി​ച്ചു

police
 

കോഴിക്കോട്: ലഹരി സംഘം തട്ടിക്കൊണ്ടുപോയ യുവാവിനെ പൊലീസ് രക്ഷിച്ചു. കുറ്റിക്കാട്ടൂർ സ്വദേശി അരവിന്ദ് ഷാജിനെയാണ് ആറംഗ സംഘം തട്ടിക്കൊണ്ടുപോയത്. അരവിന്ദ് ഷാജ് ഉൾപ്പടെ അഞ്ചു പേർ പൊലീസ് കസ്റ്റഡിയിലാണ്.

ലഹരി വസ്തുക്കൾ വാങ്ങിയതിൻ്റെ പണം നൽകാത്തതിനെ തുടർന്നാണ് തട്ടിക്കൊണ്ടുപോയത്. പ്രതികൾ വീട്ടിലേക്ക് വിളിച്ച് പണം ആവശ്യപ്പെടുകയായിരുന്നു.  
 

വീ​ട്ടു​കാ​ര്‍ ന​ല്‍​കി​യ പ​രാ​തി​യി​ന്മേ​ല്‍ പോലീസ് ന​ട​ത്തി​യ വാഹനപരിശോധനയ്ക്കിടെ യു​വാ​വി​നെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. സം​ഘം യു​വാ​വി​നെ വാ​ഹ​ന​ത്തി​ല്‍ വ​ച്ച് മ​ര്‍​ദി​ച്ചു​വെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

അരവിന്ദ്, കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും വാഗ്ദാനം ചെയ്ത് ആളുകളിൽ നിന്നും പണം കൈപ്പറ്റിയിരുന്നു. ഇത് ലഭിക്കാത്തതിനെ തുടർന്നാണ് ഒരു സംഘമാളുകൾ ഇ‍യാളെ തട്ടിക്കൊണ്ടുപോയത്.