കഞ്ചാവ് കേസിലടക്കം ഉൾപ്പെടുത്തുമെന്ന് ഭീഷണി; കുറ്റം സമ്മതിപ്പിക്കുകയായിരുന്നുവെന്ന് എ കെ ജി ആക്രമണകേസിലെ പ്രതി

jithin
 

എകെജി സെന്റർ ആക്രമണക്കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് ജിതിൻ അറസ്റ്റിലായിരുന്നു.കുറ്റം ചെയ്തിട്ടില്ലെന്നും പൊലീസ് ഭീഷണിപ്പെടുത്തിയും ബലം പ്രയോ​ഗിച്ചും കുറ്റം സമതിപ്പിച്ചതാണെന്നും  ജിതിൻ പറയുന്നത് . ജനറൽ ആശുപത്രിയിൽ കൊണ്ടുവന്നു വൈദ്യ പരിശോധന നടത്തി തിരികെ കൊണ്ടുപോകുമ്പോഴായിരുന്നു മാധ്യമങ്ങളോടുള്ള ജിതിന്റെ  പ്രതികരണം . 

താൻ കുറ്റം സമ്മതിച്ചു എന്ന് പറയുന്നത് കളവ് ആണ്. പൊലീസ് ഭീഷണിപ്പെടുത്തി കുറ്റം സമ്മതിപ്പിക്കുകയായിരുന്നു. കഞ്ചാവ് കേസിലടക്കം ഉൾപ്പെടുത്തുമെന്നായിരുന്നു പൊലീസ് ഭീഷണി. കൂടെ ഉള്ളവരെ കേസിൽ കുടുക്കുമെന്നും പൊലീസ് ഭീഷണിപ്പെടുത്തി. 

അതേസമയം എകെജി സെന്‍റര്‍ ആക്രമണക്കേസിലെ പ്രതിക്ക് കെ സുധാകരനുമായി ബന്ധമെന്ന് ഇപി ജയരാജന്‍ ആരോപിച്ചു.