ചാവക്കാട് അഴിമുഖത്ത് വള്ളം മറിഞ്ഞു; മൂന്ന് പേരെ കാണാതായി
Mon, 1 Aug 2022

തൃശൂർ: ചാവക്കാട് അഴിമുഖത്ത് വള്ളം മറിഞ്ഞ് മൂന്ന് പേരെ കാണാതായി. ആറ് പേരാണ് അപകടത്തിൽപെട്ടത്. ഇതിൽ മൂന്ന് പേർ നീന്തി രക്ഷപ്പെട്ടു.
പോലീസും നാട്ടുകാരും ചേർന്ന് കാണാതായവർക്കായി തെരച്ചിൽ നടത്തുകയാണ്.
കരക്കെത്തുന്നതിനു തൊട്ട് മുൻപ് ഇവർ സഞ്ചരിച്ച ഫൈബർ വള്ളം അപകടത്തിൽപെടുകയായിരുന്നു. കടലിൽ ശക്തമായ തിരയായിരുന്നു ഉണ്ടായത്. ആ സമയത്ത് എഞ്ചിൻ ഓഫാവുകയും വള്ളം മറിയുകയുമായിരുന്നു.