തിരുവനന്തപുരത്ത് അഞ്ചര വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് വളർത്തുനായയുടെ കടിയേറ്റു

stray dog
 

തിരുവനന്തപുരം: തിരുവനന്തപുരം വക്കത്ത് മൂന്ന് പേർക്ക് വാർത്തുനായയുടെ കടിയേറ്റു. വക്കം കയറ്റുവിളാകം സ്വദേശി അജിത്ത്, മകൾ ശ്രീബാല, അസുമാബീവി എന്നിവർക്കാണ് കടിയേറ്റത്. അഞ്ചര വയസുകാരിയുൾപ്പെടെയുള്ളവർക്കാണ് കടിയേറ്റത്. 

അഞ്ചു മണിയോടെ സംഭവം നടന്നത്. അങ്കണവാടിയിൽ നിന്ന് ബൈക്കിൽ മകളോടൊത്ത് വരുമ്പോഴാണ് അജിത്തിന് കടിയേറ്റത്.

സംസ്ഥാനത്ത് ഈ വർഷം ഇതുവരെ രണ്ട് ലക്ഷത്തിലെറെ പേർക്ക് നായയുടെ കടിയേറ്റെന്നാണ് കണക്ക്. പേവിഷബാധയേറ്റുള്ള മരണം ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് തിരുവനന്തപുരം ജില്ലയിലാണ്. സംസ്ഥാനത്ത് കഴിഞ്ഞ നാല് വർഷത്തിനിടെ തെരുവുനായയുടെ കടിയേറ്റത് അഞ്ച് ലക്ഷത്തി എൺപത്തി ആറായിരം പേർക്ക്. ഈ വർഷം മാത്രം കടിയേറ്റവരുടെ എണ്ണം രണ്ട് ലക്ഷം കവിഞ്ഞു.