കടുവാ ഭീതി: മാനന്തവാടിയില്‍ ഇന്ന് ഹര്‍ത്താല്‍

harthal
 

കല്‍പ്പറ്റ : വയനാട് പുതുശ്ശേരി വെള്ളാരംകുന്നില്‍ കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് കര്‍ഷകന്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് മാനന്തവാടിയില്‍ ഇന്ന് ഹര്‍ത്താല്‍. യുഡിഎഫും ബിജെപിയുമാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറു മുതല്‍ വൈകീട്ട് ആറുമണി വരെയാണ് ഹര്‍ത്താല്‍.

അതേസമയം, കര്‍ഷകന്റെ ജീവനെടുത്ത കടുവയെ പിടികൂടാന്‍ വനം വകുപ്പ് ശ്രമം തുടരുകയാണ്. കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച പ്രദേശത്ത് കൂടും വിവിധയിടങ്ങളിലായി എട്ട് നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. കടുവ കൂട്ടില്‍ കുടുങ്ങിയില്ലെങ്കില്‍ മയക്കുവെടിവച്ച് പിടികൂടാനാണ് ശ്രമം.