ടൈറ്റാനിയം തൊഴില്‍ തട്ടിപ്പ്; മുഖ്യപ്രതി ശ്യാംലാല്‍ പിടിയില്‍

titanium
 

തിരുവനന്തപുരം : ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിലെ മുഖ്യപ്രതി ശ്യാംലാല്‍ പിടിയില്‍. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്.  ടൈറ്റാനിയം ജോലി തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത 14 കേസുകളിലും ഇയാള്‍ പ്രതിയാണ്.  ഉദ്യോഗാര്‍ത്ഥികളെ ഇന്റര്‍വ്യൂ ചെയ്യുന്നതിനായി ടൈറ്റാനിയത്തില്‍ എത്തിച്ചത് ശ്യാംലാലാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. പ്രതിയെ ചോദ്യം ചെയ്തു വരികെയാണ്.

നേരത്തെ കേസില്‍ പ്രധാന ഇടനിലക്കാരായ ദിവ്യ നായര്‍, അഭിലാഷ് എന്നിവര്‍ പിടിയിലായിരുന്നു. . ടൈറ്റാനിയത്തില്‍ ജോലി വാഗ്ദാനം ചെയ്തു നിരവധി പേരില്‍നിന്ന് ലക്ഷങ്ങള്‍ വാങ്ങി തട്ടിപ്പ് നടത്തിയെന്നാണ് കേസ്.