നാളെ എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍, ദന്തല്‍, നഴ്‌സിംഗ് കോളജുകളും ‘ലഹരി മുക്ത കേരളം’ കാമ്പയിനില്‍ പങ്കാളികളാകും

veena

നവംബര്‍ ഒന്നിന് സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍, ദന്തല്‍, നഴ്‌സിംഗ് കോളജുകളും സര്‍ക്കാരിന്റെ ‘ലഹരി മുക്ത കേരളം’ കാമ്പയിനില്‍ പങ്കാളികളാകും.എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍, ദന്തല്‍, നഴ്‌സിംഗ് കോളജുകളിലും മനുഷ്യ ശൃംഖല സൃഷ്ടിക്കുകയും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ചെയ്യുമെന്ന്  ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. അറിയിച്ചു. ഇതുസംബന്ധിച്ച് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍, ദന്തല്‍, നഴ്‌സിംഗ് കോളജുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍മാര്‍ മറ്റ് സ്ഥാപന മേധാവികളുമായി കൂടിയാലോചിച്ച് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും വേണമെന്നും എല്ലാ വിദ്യാര്‍ത്ഥികളുടേയും പങ്കാളിത്തം ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു. അധ്യാപകര്‍ മുന്‍കൈയ്യെടുത്ത് പ്രതിജ്ഞ വിദ്യാര്‍ത്ഥികളിലെത്തിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.