നാളെ തിരുവോണ സദ്യയുടെ പഴം പ്രഥമന് ഉപയോഗിക്കും; ഗുരുവായൂരപ്പന് ഭക്തര്‍ കാഴ്ചക്കുല സമര്‍പ്പിച്ചു

sabarimala
 

ഉത്രാട ദിനത്തില്‍ ഗുരുവായൂരപ്പന് ഭക്തര്‍ കാഴ്ചക്കുല സമര്‍പ്പിച്ച് ദര്‍ശനസായൂജ്യം നേടി. രാവിലത്തെ ശീവേലിക്കു ശേഷം സ്വര്‍ണക്കൊടി മരത്തിന് സമീപം നാക്കിലയില്‍ മേല്‍ശാന്തി തിയ്യന്നൂര്‍ ക്യഷ്ണചന്ദ്രന്‍ നമ്പൂതിരി നേന്ത്രക്കുല സമര്‍പ്പിച്ചതോടെയാണ് ഉത്രാട കാഴ്ചക്കുല സമര്‍പ്പണ ചടങ്ങ് തുടങ്ങിയത്. 

തുടര്‍ന്ന് ക്ഷേത്രം ഊരാളനും ദേവസ്വം ഭരണസമിതി അംഗവുമായ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, ദേവസ്വം ചെയര്‍മാന്‍ ഡോ. വി കെ വിജയന്‍, ദേവസ്വം ഭരണസമിതി അംഗങ്ങളായ സി മനോജ്, മുന്‍ എംപി ചെങ്ങറ സുരേന്ദ്രന്‍, അഡ്വ.കെ വി മോഹന കൃഷ്ണന്‍, കെ ആര്‍ ഗോപിനാഥ്, മനോജ് ബി നായര്‍, അഡ്മിനിസ്‌ട്രേറ്റര്‍ കെ പി വിനയന്‍ എന്നിവര്‍ കാഴ്ചക്കുലകള്‍ സമര്‍പ്പിച്ചു.

ശ്രീ ഗുരുവായൂരപ്പന് സമര്‍പ്പിച്ച കാഴ്ചക്കുലകളില്‍ ഒരു ഭാഗം നാളെ തിരുവോണ സദ്യയുടെ പഴം പ്രഥമന് ഉപയോഗിക്കും. ക്ഷേത്രാവശ്യങ്ങള്‍ക്ക് ശേഷമുള്ളവ ഭക്തര്‍ക്ക് ലേലം ചെയ്ത് നല്‍കും. പിന്നീടായിരുന്നു ഭക്തജനങ്ങളുടെ ഊഴം. നൂറുക്കണക്കിന് ഭക്തരാണ് ഭഗവാന്  കാഴ്ചക്കുല സമര്‍പ്പിച്ച് ദര്‍ശനസായൂജ്യം നേടിയത്.