തൃശൂരിൽ വിദ്യാർഥികളുമായി വന്ന ടൂറിസ്റ്റ് ബസ് 20 അടി താഴ്ചയിലേക്കു മറിഞ്ഞ് അപകടം

54

 തൃശൂര്‍: മലപ്പുറം പാണ്ടിക്കാട്ടിൽ നിന്ന് വിദ്യാർഥികളുമായി വാഗമണ്ണിലേക്കു പോവുകയായിരുന്ന ടൂറിസ്റ്റ് ബസ് 20 അടി താഴ്ചയിലേക്കു മറിഞ്ഞ് അപകടം

രാവിലെ ഏഴരയോടെ അകമല ധർമശാസ്താ ക്ഷേത്രത്തിന് സമീപമാണ്  അപകടമുണ്ടായത് .  ബസിൽ ഉണ്ടായിരുന്ന പരിക്കേറ്റ മുപ്പതോളം വിദ്യാർഥിനികളെ ജില്ലാ ആശുപത്രിയിലും മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.

പെരിന്തൽമണ്ണ ആനമങ്ങാട് അറബിക് കോളജിലെ വിദ്യാർഥിനികളായിരുന്നു ബസിലുണ്ടായിരുന്നത്. ആരുടേയും പരുക്ക് ഗുരുതരമല്ല.  അപകട കാരണം വ്യക്തമല്ല