പേരിയ ചുരം വഴിയുള്ള ഗതാഗതം നിരോധിച്ചു

Traffic through the Periya Pass has been banned
 

കണ്ണൂര്‍: മണ്ണിടിച്ചിലിനുള്ള സാധ്യത കണക്കിലെടുത്ത് കണ്ണൂർ പേരിയ ചുരം വഴിയുള്ള ഗതാഗതം നിരോധിച്ചു. കഴിഞ്ഞ ദിവസം ഇതു വഴിയുള്ള ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചിരുന്നു. എന്നാൽ ഇന്ന് മഴ കനത്തതോടെയാണ് ഗതാഗതം വീണ്ടും നിരോധിക്കാൻ ജില്ല ഭരണകൂടം തീരുമാനിച്ചത്. 

ഇനിയൊരറിയിപ്പുണ്ടാക്കുന്നത് വരെ ചെറുവാഹനങ്ങളും ബസുകളും പാൽച്ചുരം വഴിയും ചരക്ക് വാഹനങ്ങൾ താമരശ്ശേരി ചുരം വഴിയും കടന്ന് പോകണമെന്നും ജില്ല ഭരണകൂടം അറിയിച്ചു.