വടകര പോലീസ് സ്‌റ്റേഷനിലെ 66 പോലീസുകാർക്ക് സ്ഥലംമാറ്റം

vadakara
 

കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചതോടെ  വടകര പോലീസ് സ്‌റ്റേഷനിലെ 66 പേരെയും സ്ഥലംമാറ്റി. സംഭവത്തിൽ നേരത്തെ മൂന്ന് പേരെ സസ്‌പെൻഡ് ചെയ്തിരുന്നു. ഇതിന് പുറമെയാണ് ഇപ്പോഴത്തെ നടപടി. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശത്തെ തുടർന്നാണ് പോലീസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയത്. 

വടകര താഴെ കോലോത്ത് പൊൻമേരി പറമ്പിൽ സജീവൻ ആണ് പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ചത്. 
മാനുഷിക ഉത്തരവാദിത്വം നടപ്പിലാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സ്ഥലംമാറ്റം. സജീവനെ ആശുപത്രിയിൽ കൊണ്ടുപോയില്ല, ഉദ്യോഗസ്ഥർക്ക് കൂട്ടായ ഉത്തരവാദിത്വം വേണമെന്നും സ്ഥലംമാറ്റ നടപടിയിൽ ചൂണ്ടിക്കാട്ടുന്നു. ഭാവിയിൽ ഇത്തരത്തിലെ നടപടിയുണ്ടായാൽ കർശന നടപടിയുണ്ടാകുമെന്നും പോലീസുകാർക്ക് നിർദ്ദേശം നൽകി.